ദിൽ കെ അർമാൻ ആംസുവോം മേം ബഹ്ഗയി

https://www.youtube.com/watch?v=QKGK8xCT484

സിനിമ - നിക്കാഹ്
രചന - ഹസൻ കമാൽ
സംഗീതം - രവി
ആലാപനം -സൽമ ആഗ

ദിൽ കെ അർമാൻ ആംസുവോം മേം ബഹ്ഗയി
ഹം വഫ കർക്കെ ഭി തൻ ഹ രഹ്ഗയി

"എന്റെ ഹൃദയത്തിലുള്ള ആഗ്രഹങ്ങളെല്ലാം ഞാനൊഴുക്കിയ കണ്ണുനീരിനാപ്പം ഒഴുകിപ്പോയി,
ഇത്രമേൽ വിശ്വസ്ത വിധേയയായിരുന്നിട്ട് കൂടി അവസാനം ഞാൻ ഏകയായി "

സിന്ദഗി ഏക് പ്യാസ് ബൻകർ രഹ്ഗയി
പ്യാർ കെ കിസ്സെ അധൂരെ രഹ് ഗയി

" എന്റെ ജീവതമെന്നത് ശമിപ്പിക്കാനാവാത്ത ദാഹമായി മാറിക്കഴിഞ്ഞു, എന്റെ സ്നേഹത്തിന്റെ കഥകളാകട്ടെ അപൂർണ്ണമായിത്തന്നെ നിൽക്കുന്നു '"

ശായദ് ഉൻകാ ആഖിരി ഹേ യഹ് സിതം
ഹർ സിതം യഹ് സോച്ച് കർ ഹം സഹ് ഗയി

"ഇത് അയാളുടെ ഭാഗത്തു നിന്നുള്ള അവസാനത്തെ ക്രൂരതയായിരിക്കുമെന്ന് ധരിച്ച്, അയാളിൽ നിന്നുള്ള എല്ലാ പീഠനങ്ങളം ഞാൻ സഹിച്ചു."

ഖുദ്‌ കൊ ഭി ഹം നെ മിട്ടാത്താ മഗർ,
ഫാസ് ലെ ദർമിയാം തൊ രഹ്ഗയി

" ഈ ബന്ധം നിലനിൽക്കാൻ ഞാനെന്റെ അസ്തിത്വത്തന്നെ ഇല്ലാതാക്കി, എന്നിട്ടും ഞങ്ങൾക്കിടയിലുള്ള അകലം സ്ഥായിയായി നിലനിൽക്കുന്നു.

Comments

Popular posts from this blog

മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ

യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി