ഓ ദുനിയാകെ രഖ് വാലേ

https://www.youtube.com/watch?v=ReFDB8cexLg

സിനിമ : ബൈജു ബാവ്‌ര
സംഗീതം : നൗഷാദ്
വരികൾ : ശകീൽ ബദായൂനി
പാടിയത് : മുഹമ്മദ് റാഫി

ഓ ദുനിയാകെ രഖ് വാലേ, സുൻ ദർദ് ഭരി മേരെ നാലെ

"ഓ ലോകത്തിന്റെ രക്ഷിതാവേ, എന്റെ വേദനാനിർഭരമായ ഈ കേഴൽ കേട്ടാലും "

ആശ് നിരാശ് കെ ദോ രംഗോം സെ ദുനിയ തുനെ സജായി
നയ്യാസംഗ് തൂഫാൻ ബനായാ, മിലൻ കി സാത്ത് ജുദായി
ജാ, ദേഖ് ലിയാ ഹർജായി
ലൂട്ട് ഗയി മേരി പ്യാർ കി നഗരി, അബ് തൊ നീർ ബഹാലെ

"പ്രതീക്ഷയുടെയും നിരാശയുടെയും രണ്ട് വർണ്ണങ്ങളിൽ അങ്ങ് ഈ ലോകത്തെ അലങ്കരിച്ചു.
കപ്പലിനോടൊപ്പം കൊടുങ്കാറ്റിനെ അങ്ങ് സൃഷ്ടിച്ചു, സമാഗമത്തോടൊപ്പം വേർപാടിനെയും
കടന്ന് പോകൂ, അങ്ങയുടെ വഞ്ചന എനിക്ക് ബോധ്യമായി
എന്റെ സ്നേഹത്തിന്റ നഗരത്തെ തകർത്തുകളഞ്ഞു
ഇനി എന്റെ വിധിയെ ഓർത്ത് അൽപം കണ്ണീരെങ്കിലും പൊഴിക്കൂ"

ആഗ്ബനി സാവൻകി ബർഖ, ഫൂൽ ബനി അംഗാരെ
നാഗൻ ബൻഗയി രാത് സുഹാനി, പത്തർ ബൻഗയി താരെ
സബ് ടൂട്ട് ചുകെ ഹേൻ സഹാരെ
ഓ ജീവൻ അപ്നാ വാപസ് ലേലെ, ജീവൻ ദേനെ വാലെ

"വർഷകാല മഴ തീയായി മാറി, പൂക്കളാണെങ്കിൽ തീക്കനലുകളായി
മനോഹരമായ രാവ് വിഷസർപ്പമായി മാറി,
നക്ഷത്രങ്ങളാകട്ടെ കല്ലുകളായും മാറി,
എന്റെ എല്ലാ ആശ്രയങ്ങളം തകർക്കപ്പെട്ടു
എനിക്ക് ജീവൻ തന്നവനെ, എന്റെ ജീവൻ തിരിച്ചെടുത്തു കൊള്ളു"

ചാന്ത് കൊ ടൂംടെ പാഗൽ സൂരജ്, ശാംകൊ ടൂംടെ സവേരാ
മേം ഭി ടൂംടും ഉസ് പ്രീതം കൊ, ഹോനസ കെ ജൊ ഹമാര
ഭഗ് വാൻ ബലാ ഹോ തേരാ
ഓ കിസ്മത്ത് ടൂട്ടി, ആസ്ന ടൂട്ടി, പാവ്മെ പട് ഗയെ ചാലെ

"ഭ്രാന്തനായ സൂര്യൻ ചന്ദ്രനെ തേടുന്നു, പ്രഭാതമാകട്ടെ പ്രദോഷത്തെയും
എന്റേതാവാൻ സാധ്യതയില്ലാത്ത പ്രേയസിയെ ഞാനും തേടുന്നു
ദൈവമേ, അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും
ഭാഗ്യം എന്നെ കൈവിട്ടപ്പോഴും പ്രതീക്ഷ കൈവിട്ടില്ല,
എന്റെ കാലുകൾ തേഞ്ഞരഞ്ഞ് വേദനിച്ചപ്പോഴും"

മഹൽ ഉദാസ് ഓർ ഗലിയാം സുനി, ചപ്പി ചുപ്  ഹെ ദീവാരെൻ
ദിൽക ഉജഡാ ദുനിയാ ഉജ് ഡി, രുത്ഗയി ഹെൻ ബഹാരെ
ഹം ജീവൻ കൈസെ ഗുസാരെൻ
ഓ മന്ദിർ ഗിർത്താ ഫിർ ബൻ ജാത്താ, ദിൽ കൊ കോൻ സം ബാലെൻ

"കൊട്ടാരം അതിന്റെ വിജനമായ വീഥികളാലും നിശബ്ദമായ ചുമരുകളാലും അസന്തുഷ്ടമാണ്
എന്റ ഹൃദയം തകർക്കപ്പെട്ടു, പുതിയ വസന്തം പോലും അസന്തുഷടിയോടെ മുഖം ചുളിച്ചു കളഞ്ഞു.
ഞാനെന്റെ ജീവിതത്തെ ഇങ്ങനെയെങ്ങിനെ ചിലവഴിക്കും?
തകർന്ന ക്ഷേത്രത്തെ പുനർനിർമ്മിച്ചേക്കാം, തകർന്ന ഹൃദയത്തെ എങ്ങനെ ഇണക്കും?"


Comments

Popular posts from this blog

മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ

യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി