യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി

https://www.youtube.com/watch?v=ttFCAGcI6Yk

Film : Heer Raanjha (1970)
Music : Madan Mohan
Lyrics : Kaifi Azmi
Singer : Mohamed Rafi


യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി

"ഈ ലോകവും അതിലെ ആഘോഷങ്ങളും എനിക്കു വേണ്ടിയുള്ളതല്ല"

കിസ് കൊ സുനാവും ഹാലെ ദിൽയെ ബേക രാർ കാ
ബുജ്താ ഹുവാച രാഗ്ഹും അപനെ മസാർ കാ
ഏകാശ് ബൂൽ ജാവും, മഗർ ബൂൽ താ നഹീം
കിസ് ദൂo സെ ഉഡാ ത്താ ജനാസാ ബഹാർ കാ

" എന്റെ അസന്തുഷ്ടമായ ഹൃദയത്തെക്കുറിച്ച് ആരോട് ഞാൻ പറയും?, എന്റെ ശവകുടീരത്തിന്റെ അളയുന്ന വിളക്കാണ് ഞാൻ, (എന്റെ ഭൂതകാലം) മറക്കാൻ ഞാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട്, പക്ഷെ എനിക്ക് മറക്കാൻ പറ്റുന്നില്ല, എന്റെ ശവസംസ്കാരചടങ്ങുകൾ എത്ര ആഘോഷമായിട്ടാണ് നടത്തിയത്?"

അപനാപതാ മിലേ നഖബർ യാർ കെമിലേ
ദുഷ്മൻ കൊഭിന ഐസി സസ പ്യാർ കി മിലേ
ഉൻകോ ഖുദാ മിലെ ഹെൻ ഖുദാ ജിനെതലാശ്
മുജ് കൊ ഏക് ജലക് മേരേ ദിൽദാർ കിമി ലേ

"ഞാനെവിടെയാണെന്നോ എന്റെ പ്രേയസി എവിടെയാണെന്നോ എനിക്കറിയാൻ പറ്റുന്നില്ല, ശത്രുക്കൾക്ക് പോലും സ്നേഹിച്ചതിന് ഇങ്ങനെയൊരു ശിക്ഷ ലഭിക്കില്ല, ദൈവത്തെ തേടുന്നവർക്ക് പോലും അവനെ കണ്ടെത്താനാവുന്നു, ഞാനാകെ ചോദിക്കുന്നതാകട്ടെ എന്റ പ്രേയസിയുടെ ഒരു ക്ഷണിക കാഴ്ച മാത്രം"

സഹാരാ മേം ആ കെ ഭീ മുജ് കൊ തി കാ നാ നാ മിലാ
ഗം കൊ ബുലാ നെ ക കോയി ബഹാന നാ മിലാ
ദിൽ തർസെ ജിസ് മെ പ്യാർ കൊ, ക്യാസം ജൂ ഇസ് സൻസാർ കൊ
ഏക്  ജീതി ബാസി ഹാർകെ മേൻ ഡൂം ഡും ബിച്ച് ഡെ യാർ കൊ

"ഈ മരുഭൂമിയിൽ വന്നിട്ട് പോലും എനിക്ക് വിശ്രമസ്ഥലം കിട്ടുന്നില്ല, എന്റെ ദു:ഖങ്ങൾ മറക്കാനുള്ള ഒരു കാരണവും കിട്ടുന്നില്ല, എത്രമാത്രം എന്റ ഹൃദയം സ്നേഹത്തിന്നായി ദാഹിക്കുന്നു, ഇങ്ങനെയൊരു ലോകത്തെക്കുറിച്ച് ഞാനെന്താണ് മനസ്സിലാക്കേണ്ടത്?, വിജയിച്ച ഒരു യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് ഞാനെന്റെ വിട പറഞ്ഞ പ്രേയസിയെ തേടുന്നത് "

ദൂർ നിഗാഹേം സെ ആംസുബഹാതാ ഹെ കോയി
കൈ സെ ന ജാനു മേം മുജ് കൊബുലാത്ത, ഹേ കോയി
യാ ടു ട്ടെ ദിൽ കൊ ജോഡ് ദോ, യാ സാരാ ബന്ധൻ തോഡ് ദോ
ഏ പർബത് രാസ്താ ദേ മു ജെ, ഏകാൻ ടോം ദാമൻ ചോഡ്ദോ

''ദുരെ ദിക്കിൽ എനിക്ക് വേണ്ടി ആരോ കണ്ണീർ പൊഴിക്കുന്നു, എന്നെ ആരൊ വിളിക്കുമ്പോൾ എനിക്കെങ്ങിനെ പോകാതിരിക്കാനാകും?, ഒന്നുകിൽ തകർന്നു പോയ ഹൃദയത്തെ ഒന്നിപ്പിക്കുക, അല്ലെങ്കിൽ എല്ലാ ബന്ധങ്ങളും തകർക്കുക, ഓ പർവ്വതമേ എനിക്ക് വഴികാണിച്ച് തരൂ, ഓ മുള്ളുകളേ  എന്നിൽ നിന്നും വഴിമാറൂ''

Comments

Popular posts from this blog

മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ