Thodi Thodi Piya Karo - Pankaj Udhas

https://www.youtube.com/watch?v=_vEcs_menUk

Thodi Thodi Piya Karo - Pankaj Udhas
****************

യഹ് ഇന്തസാർ ഗലത്ത് ഹേ, കി ശാം ഹോ ജായെ
ജോ ഹോ സ കെ തൊ അഭി ദോരെ ജാം ഹോ ജായെ
മുച്ച് ജൈസെ റിന്ത്  കൊ ഭീ തു നെ ഹഷ്റ് മെ
യാ റബ് ബുലായ തൊ
കുച്ച് ഇൻതസാം ഹോ ജായെ

" ഈ കാത്തിരിപ്പ് തെറ്റായിപ്പോയി, ഇനി എങ്ങനെയെങ്കിലും വൈകുന്നേരമായാൽ മതിയായിരുന്നു, ഇനി എന്തായാലും കുറച്ച് മദ്യം അകത്താക്കണം, എന്റെ മാതിരി ഒരു കുടിയനെ അവസാനം നീ വിളിച്ചല്ലോ,
അതിന് വേണ്ടി ഒരു കൂടലാവാം "

ഹുയി മെഹം ഗെ ബഹുത്ത് ഹി ശരാബ് കി, തോഡി തോഡി പീയാ കരോ
പീയോ ലേകിൻ രക്കോ ഹിസാബ് ,കി തോഡി തോഡി പീയാകരോ

"മദ്യത്തിന് വലിയ വിലയായി, അത് കൊണ്ട് കുറെശ്ശെ കുറെശ്ശെ കുടിച്ചോളു,
കുടിച്ചോളു, പക്ഷെ കണക്ക് വെക്കണം, കുറെശ്ശെ കുറെശ്ശെ കുടിച്ചോളു"

ഗം കാ ദോർ ഹോ യാ ഹോ ഖുഷി, സമാ ബൻതി ഹേ ശരാബ്
എക് മുഷാവറാ ഹേ ജനാബ്, കി തോഡി, തോഡി പീയാ കരോ

" ദു:ഖത്തിന്റെയൊ സന്തോഷത്തിന്റെയോ ഏതവസരവുമാകട്ടെ മദ്യം അതിനെ കൂട്ടിച്ചേർക്കുന്നു
ജനാബിനോട് ഒന്നേ പറയാനുള്ളൂ, കുറെശ്ശെ കുറെശ്ശെ കുടിക്കൂ "

ദിൽ കാ സക്ക് മ് കൊ സീനാ ക്യാ, പീനെ കേലിയെ ജീനാ ക്യാ
ഫുക്ക്ഡാ ലൊ ജിഗർ കൊ ശരാബ്, കി തോഡി തോഡി പീയാ കരോ

"മദ്യം മനസ്സിന്റെ മുറിവുകളെ തുന്നിച്ചേർക്കുന്നുണ്ടോ? എന്ന് വെച്ച് കുടിക്കാനായി ജീവിക്കണൊ?
മദ്യം കരളിനെ കവർന്നെടുക്കുന്നു. അത് കൊണ്ട് കുറെശ്ശെ കുറെശ്ശെ കുടിച്ചോളു."

ദിൽബർ കി, ബാതോം മെ നഷ, സുൽഫോം മെം നഷ, ആഖോം മെം നഷ
മൈ സെ ബഡ് കെ ഉസ്ക ഷബാബ്, കി തോഡി തോഡി പീയാ കരോ

"പ്രിയ പ്രേയസിയുടെ വാക്കുകളിൽ ലഹരി, അളകങ്ങളിൽ ലഹരി, കണ്ണുകളിൽ ലഹരി, അങ്ങനെ അവളുടെ യുവത്വം വർദ്ധിച്ചു വരുന്നു, പക്ഷെ കുറെശ്ശെ കുറെശ്ശെ കുടിച്ചോളു. "

Comments

Popular posts from this blog

മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ

യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി